ബെയ്റൂട്ട്: തെക്കൻ ലബനനിൽ ഇസ്രേലി സേന നടത്തിയ രണ്ട് ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 15 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി ഐൻ എൽ ഹിൽവേഹിലെ പലസ്തീൻ അഭയാർഥി ക്യാന്പിലുണ്ടായ ആദ്യ ആക്രമണത്തിൽ 11 പേരാണു കൊല്ലപ്പെട്ടത്. ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. ഇസ്രയേലിനെതിരേ ആക്രമണം നടത്താനുള്ള നീക്കത്തിലായിരുന്നു ഹമാസെന്നും സേന കൂട്ടിച്ചേർത്തു.
ഇന്നലെ തിരി ഗ്രാമത്തിൽ കാറിലെ ലക്ഷ്യമിട്ട രണ്ടാമത്തെ ആക്രമണത്തിൽ ഒരാളാണ് കൊല്ലപ്പെട്ടത്. 11 പേർക്കു പരിക്കേൽക്കുകയും ചെയ്തു. സമീപത്തെ ബസിലുണ്ടായിരുന്ന വിദ്യാർഥികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.